Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി സ്ത്രീകള്‍ക്ക് സുരക്ഷാപദ്ധതി

തിരുവനന്തപുരം : വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരായ സ്ത്രീകള്‍ക്ക് സുരക്ഷാപദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.പ്രവാസി കേരളീയകാര്യ വകുപ്പും (നോര്‍ക്ക),ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കും.

പ്രവാസി വനിതാ സുരക്ഷാപദ്ധതിയില്‍ ചേരുന്നതിനുള്ള പ്രീമിയം 210 രൂപയാണ്.പ്രവാസി സുരക്ഷാപദ്ധതിയില്‍ അംഗമായവര്‍ക്ക് മാത്രമേ ഈ പദ്ധതിയില്‍ ചേരാനാവൂ.രണ്ടു പദ്ധതിയുടെയും കൂടിയാകുമ്പോള്‍ ആകെ പ്രീമിയം 1200 രൂപ വരും.അപകടത്തിലുണ്ടാകുന്ന മാരകമായ പരിക്കുമൂലം നാട്ടിലേക്കു മടങ്ങേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രതിമാസം 10,000 രൂപ വീതം പരമാവധി ആറുമാസം വരെ നല്കും.പ്രസവം,വന്ധ്യംകരണ ശസ്ത്രക്രിയ,സ്തന ശസ്ത്രക്രിയ എന്നിവ മൂലം മരണം സംഭവിച്ചാല്‍ 50,000 രൂപ വരെ നല്കും.

യാത്രക്കിടയില്‍ ആഭരണം കവര്‍ച്ച ചെയ്യപ്പെട്ടാല്‍ 50,000 രൂപ. ലഗേജ് നഷ്ടപ്പെട്ടാല്‍ 25,000 രൂപ. വിദേശത്ത് ജോലിസ്ഥലത്തു വെച്ചുണ്ടാകുന്ന പീഡനത്തിനെതിരെ നിയമസഹായം തേടാന്‍ 50,000 രൂപ .

മറ്റു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികലള്‍ക്ക് മറുനാടന്‍ മലയാളി സുരക്ഷാ പദ്ധതിയില്‍ ചേരാം. 900 രൂപയാണ് ഈ പദ്ധതിയില്‍ ചേരാനുള്ള പ്രീമിയം തുക.മരണം ,ശാരീരിക വൈകല്യം എന്നിവയ്ക്ക് മൂന്നുലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.അപകടം മൂലം മരണമടഞ്ഞാല്‍ ജഡം നാട്ടിലെത്തിക്കാന്‍ 20,000 രൂപ വരെ നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+