യു.എ.ഇയില്‍ വ്യവസായം തുടങ്ങാന്‍ ഇന്ത്യക്കാരെ തേടുന്നു
അഹമ്മദാബാദ്: യു.എ.ഇയിലെ ഫുജൈറ സ്വതന്ത്ര വ്യവസായമേഖലയില്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യയിലെ നിക്ഷേപകരെ തേടുന്നു.
ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കമ്പനികള്‍ ഇവിടെ സ്ഥാപിക്കാം. ലീസ് കരാറിന്റെ അടിസ്ഥാനത്തില്‍ നൂറ് ശതമാനം ഓണര്‍ഷിപ്പ് ഓപ്പറേഷണല്‍ ലൈസന്‍സ് നല്‍കുമെന്ന് ഫുജൈറ വ്യവസായ മേഖലാ ഡയറക്ടര്‍ ജനറല്‍ ഷരീഫ് ഹബീബ് പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയാണ് അദ്ദേഹം.
ഫുജൈറ യിലെ സ്വതന്ത്രവ്യവസായ മേഖലയില്‍ കമ്പനികള്‍ തുടങ്ങുന്നതിന് നിക്ഷേപകര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയും രേഖകളും പരിശോധിച്ച് അനുമതി നല്‍കും.
അന്തിമ കരാറിലൊപ്പുവെച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ലൈസന്‍സ് നല്‍കുമെന്ന് ഷരീഫ് ഹബീബ് പറഞ്ഞു.












Click it and Unblock the Notifications