Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി കേരളീയന്‍ അവാര്‍ഡ് മുഹമ്മദാലിക്ക്

തിരുവനന്തപുരം: ഏറ്റവും മികച്ച പ്രവാസി കേരളീയനുള്ള വി.ഗംഗാധരന്‍ സ്മാരക ട്രസ്റ് അവാര്‍ഡിന് ഗള്‍ഫാര്‍ മുഹമ്മദാലി അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

വിദേശത്തും ഇന്ത്യയിലും വ്യവസായ സംരംഭങ്ങളുള്ള ഗള്‍ഫാര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മുഹമ്മദാലിയെ നാലംഗ സമിതി ഐക്യകണ്ഠേനയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.എ.നായരുടെ നേതൃത്വത്തിലുള്ള അവാര്‍ഡു സമിതിയില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍, എയര്‍ ഇന്ത്യ കേരള മാനേജര്‍ ഗീത മേനോന്‍, പി.ടി.കുഞ്ഞുമുഹമ്മദ് എംഎല്‍എ എന്നിവര്‍ അംഗങ്ങളായിരുന്നു.

താഴേയ്ക്കിടയില്‍ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് മുഹമ്മദാലിയെന്ന് സമിതി വിലയിരുത്തി. കേരളത്തിനകത്തും പുറത്തും നിന്നും ലഭിച്ച നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡു നിര്‍ണ്ണയിച്ചത്.

നിയമസഭാ സ്പീക്കര്‍, പത്രപ്രവര്‍ത്തകന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.ഗംഗാധരന്റെ സ്മരണയ്ക്ക് കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 1990ലാണ് ട്രസ്റ് സ്ഥാപിതമായത്. ജനവരി അവസാനം കൊല്ലം സ്വരലയ ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വി.ഗംഗാധരന്‍ സ്മാരക ട്രസ്റ് ചെയര്‍മാന്‍ തെങ്ങമം ബാലകൃഷ്ണനും സെക്രട്ടറി ആര്‍.എസ്.ബാബുവും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+