ബഹറിനിലെ പൊതുമാപ്പ് കാലാവധി തീര്‍ന്നു
മനാമ: അനധികൃത കുടിയേറ്റക്കാര്‍ക്കു രാജ്യം വിട്ടുപോകാന്‍ അവസരം ഒരുക്കുന്നതിലേക്കായി ബഹറിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 ഞായറാഴ്ച അവസാനിച്ചു.
2000 ഒക്ടോബര്‍ ഒന്നിനാരംഭിച്ച പൊതുമാപ്പ് കാലത്ത് രേഖകളില്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നെത്തി രഹസ്യമായി താമസിക്കുകയായിരുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിഴ ഈടാക്കാതെയാണ് യാത്രാരേഖകള്‍ നല്കിയത്. തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാന്‍ സന്നദ്ധരായവര്‍ക്ക് പിഴ ഒടുക്കാതെ തന്നെ അതിനുള്ള അവസരം ലഭിച്ചു.
പൊതുമാപ്പ് കാലത്ത് 12,624 പേര്‍ വിസ റദ്ദാക്കി ബഹറിന്‍വിട്ടു. 2590 പേരാണ് പുതിയ താമസ രേഖകള്‍ നേടിയത്. 4322 പേര്‍ കാലാവധി അവസാനിച്ച താമസ രേഖകള്‍ പുതുക്കി.
അതേസമയം രാജ്യം വിട്ടു പോകുന്നതിനുള്ള പാസ് അനുവദിച്ച 189 ഇന്ത്യാക്കാര്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുമ്പ് അത് വാങ്ങിയില്ലെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തി. അവര്‍ ഇപ്പോഴും അനധികൃത കുടിയേറ്റക്കാരായി ബഹറിനില്‍ തുടരുകയാണ്.












Click it and Unblock the Notifications