Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ മലയാളിയുടെ തല വെട്ടി

കോഴിക്കോട്: മയക്കുമരുന്ന് കടത്തിയതിനു പിടിയാലായ ഒരു മലയാളിയെക്കൂടി സൗദി അറേബ്യയില്‍ തലവെട്ടിക്കൊന്നു.

മലപ്പുറം മൊറയൂര്‍ സ്വദേശി അഹമ്മദ് കുട്ടി കോലക്കണ്ണിയാണ് വധിക്കപ്പെട്ടതെന്നു സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ അറിയിച്ചു.

മയക്കുമരുന്ന കടത്തിയതിന് രണ്ടു മാസത്തിനിടെ സൗദി അറേബ്യയില്‍ വധിക്കപ്പെടുന്ന ഒമ്പതാമത്തെ മലയാളിയാണ് അഹമ്മദ് കുട്ടി. നേരത്തെ വധിക്കപ്പെട്ട പലരും വ്യാജപ്പേരിലാണ് പാസ്പോര്‍ട്ട് സമ്പാദിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

അപരിചിതരായ വ്യക്തികള്‍ നല്കുന്ന സാധനങ്ങള്‍ വിദേശത്തേക്കം കൊണ്ടുപോകുന്നതു വഴിയാണ് നിരപരാധികളായ പലരും കെണിയില്‍പ്പെടുന്നതെന്ന് സംശയിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+