ഖത്തറില്‍ 36 മലയാളികള്‍ തട്ടിപ്പിനിരയായി
ദോഹ: ഖത്തറില്‍ ജോലി തേടിയെത്തിയ 36 മലയാളികള്‍ വിസ തട്ടിപ്പിനിരയായി. രണ്ടാഴ്ചത്തെ സന്ദര്‍ശന വിസ ജോലി വിസയായി കാണിച്ചാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്.
വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ ജോലികള്‍ക്കായി ഗള്‍ഫിലെത്തിയ ഇവര്‍ കഴിഞ്ഞ മൂന്നു മാസത്തോളം നിര്‍മ്മാണ തൊഴിലുകള്‍ ചെയ്യുകയായിരുന്നു. ചെയ്ത തൊഴിലിന് കൂലിയും ലഭിച്ചിരുന്നില്ലത്രെ. ഇപ്പോള്‍ ഇന്ത്യന്‍ എംബസിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കി വരുന്നത്.
ഇവരോടൊപ്പം കബളിപ്പിക്കപ്പെട്ടവരില്‍ നേപ്പാളികളും പാകിസ്ഥാനികളും ഉള്‍പ്പെടും.












Click it and Unblock the Notifications