ശ്രീനാരായണ സമാജം വനിതാദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജനിച്ചു വളരുന്ന ഇന്ത്യക്കാരായ കുട്ടികള്‍ ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് സ്വാമി അധ്യാത്മ ചൈതന്യ പറഞ്ഞു.
ന്യൂയോര്‍ക്കിലെ ശ്രീനാരായണ വനിതാ സമാജത്തിന്റെ വനിതാ ദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ ഇന്ന് ഒട്ടേറെ പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്ന് സമിതിയുടെ പ്രസിഡന്റ് രാജമ്മ സുകുമാരന്‍ പറഞ്ഞു. സ്ത്രീക്ക് പുരുഷനോടൊപ്പം കുടുംബത്തിലും സമൂഹത്തിലും തുല്യപങ്കാളിത്തം ലഭിക്കുന്നതിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
നേരത്തേ സ്വാമി അധ്യാത്മചൈതന്യയും രാജമ്മ സുകുമാരനും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഒരു ദിവസത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വാരണാസിയിലെ സ്വാമി ധര്‍മ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തി. രജനി രാജന്‍, ബിന്ദു സുകുമാരന്‍, മനോഹര്‍ തോമസ്, സന്താനവല്ലിയമ്മ തുടങ്ങിയവരും സംസാരിച്ചു.
സമ്മേളനത്തിനു ശേഷം സമിതിയംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.












Click it and Unblock the Notifications