കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പ ദുരിതാശ്വാസത്തിന് കലയും

  • By Staff
Google Oneindia Malayalam News

കുവൈറ്റ് : ഗുജറാത്തിലെ ഭൂകമ്പത്തിനിരയായവരെ ഒരു കൈ സഹായിക്കാന്‍ കുവൈറ്റിലെ കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍-കലയും.

കലയുടെ ഭാരവാഹികള്‍ ഇന്ത്യാ ഇന്‍ഫോ മലയാളത്തെ അറിയിച്ചതാണ് ഇക്കാര്യം.ദുരിതാശ്വാസത്തിന്റെ ഭാഗമായി സാമ്പത്തിക സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് കല. കലയുടെ 2001 ലെ പരിപാടികളുടെ ഉദ്ഘാടനം വര്‍ണ്ണശബളമായ ചടങ്ങുകളോടെ നടന്നു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലാണ് കലയുടെ പരിപാടികളുടെ ഉദ്ഘാടനവും നടന്നത്. കേരളത്തിലെ ചലച്ചിത്ര-സംഗീതരംഗത്തെ ഒട്ടേറെ പ്രതിഭകളെ അണിനിരത്തിക്കൊണ്ടുള്ള നിരവധി ആകര്‍ഷകമായ പരിപാടികള്‍ കല ഈ വര്‍ഷം ഒരുക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ജനവരി 26വെള്ളിയാഴ്ച അബാസിയ താജ് ഓഡിറ്റോറിയത്തില്‍ മതന്യൂനപക്ഷങ്ങളും ഭാരതത്തിന്റെ ഐക്യവും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനവും നടന്നു . കേരളത്തിലെ മാനവീയം സാംസ്കാരികമിഷന്‍ നടത്തിവരുന്ന പരിപാടികളുടെ സമാപനവും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടന്നു.കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെ ഗള്‍ഫ് മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X