യുഎഇയില്‍ തൊഴില്‍വിസ പ്രായപരിധി ഉയര്‍ത്തി
ദുബായ്: യുഎഇയില്‍ വിദേശികള്‍ക്ക് തൊഴില്‍വിസ നേടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി.
ഇനി മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് 66 വയസ്സു വരെ രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതിയുണ്ടാവുമെന്ന് യുഎഇ തൊഴില്‍- സാമൂഹ്യക്ഷേമ വകുപ്പിന്റെ വക്താവ് യൂസുഫ് ജാഫര്‍ അറിയിച്ചു. എന്നാല്‍ പ്രായപരിധിയില്‍ ഇളവു വരുത്തിയത് ചില പ്രത്യേക വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റുകളും നേഴ്സുമാരും, അദ്ധ്യാപകര്‍, ഓഡിറ്റര്‍മാര്‍, നിയമവിദഗ്ദ്ധര്‍, കായികപരിശീലകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, മതപണ്ഡിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, എണ്ണപര്യവേഷണ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഉയര്‍ന്ന പ്രായപരിധി നിബന്ധനയില്‍ ഇളവു നല്കിയത്.
എല്ലാ വിഭാഗങ്ങളിലും പെട്ട വിദേശ തൊഴിലാളികള്‍ക്ക് 60 വയസ്സു വരെ മാത്രമേ യുഎഇയില്‍ തുടരാനാവൂ.












Click it and Unblock the Notifications