പുതിയ ഭാരവാഹികളുമായി വാഷിംഗ്ടണ്‍ കേരളാ അസോ.
സിയാറ്റില്‍: പുതിയ ഭാരവാഹികള്‍ ഫിബ്രവരി 18 ഞായറാഴ്ച ചുമതലയേറ്റു.
സിയാറ്റില്‍ ഫെയര്‍വുഡ് ലൈബ്രറിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്റായി അനിയന്‍ മറ്റമേലും വൈസ് പ്രസിഡന്റായി ആനന്ദ് മോഹനും സെക്രട്ടറിയായി സന്തോഷ് പിള്ളയും ട്രഷററായി എബ്രഹാം കുര്യനും ഓഡിറ്ററായി ടോജി ഉമ്മനും അധികാരമേറ്റു.
ജ്യോതിഷ്കുമാര്‍, ജോസ് കുന്തറ, നീനി ജോര്‍ജ്ജ്, മധു കങ്ങറ, പി.എം.മാത്യു എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. യുവജന പ്രതിനിധികള്‍: ലെസ്ലി ചാക്കോ, ക്രിസ്റീന ജോസ്. എക്സ് ഒഫീഷ്യോ: പോള്‍.കെ. ജോണ്‍.
ഗുജറാത്തിലെ ഭൂചലനത്തിനിരയായ ജനങ്ങളെ സഹായിക്കുവാന്‍ വാഷിംഗ്ടണ്‍ കേരളാ അസോസിയേഷന്‍ സഹകരിക്കും. അസോസിയേഷന്റെ ഭൂചലന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.












Click it and Unblock the Notifications