ഷാര്‍ജാ മലയാളികള്‍ സഹായം നല്‍കി
ഷാര്‍ജ: ഷാര്‍ജയിലെ മലയാളികള്‍ പുതിയതായി രൂപികരിച്ച കുട്ടനാട് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ എന്ന സംഘടന ഗുജറാത്ത് ഭൂചലന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ആദ്യ ഗഡുവായ 60, 000 രൂപ ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീമിന് കൈമാറി. അബുദാബിയിലെ ഇന്ത്യന്‍ വൈസ് കോണ്‍സല്‍ ഐ.പി. മോഹനന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കുട്ടനാട് ആര്‍ട് ലവേഴ്സ് അസോസിയേഷന്റെ രക്ഷാധികാരി എബ്രഹാം ജേക്കബ് അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications