ദുബായില്‍ ദോശയും കോഴിക്കറിയും
ദുബായ്: കേരളത്തിന്റെ ദോശയും ലഖ്നൗവില്‍ നിന്നുള്ള ചിക്കന്‍ ബിരിയാണിയും ദുബായ് ഷോപ്പിംഗ് ഫെസ്റിവലില്‍ ഹരമാകുന്നു.
ദുബായ് ഷോപ്പിംഗ് ഫെസ്റിവലില്‍ ഒരുക്കിയിട്ടുള്ള ആഗോള ഗ്രാമത്തിലെ ഇന്ത്യന്‍ സ്റാളില്‍ നല്ല തിരക്കാണ്. തെക്കേ ഇന്ത്യന്‍ വിഭവങ്ങളായ ദോശയും ഇഡ്ഡലിയും ലഖ്നൗവിലെ പ്രസിദ്ധമായ ചിക്കന്‍ കബാബും ബിരിയാണിയും രുചിക്കാന്‍ ദിവസേന ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ള 14 സ്റാളുകളില്‍ പഞ്ചാബിന്റെ തനത് വിഭവമായ സാഗ് റോട്ടി, ബംഗാളില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ എന്നിവയുമുണ്ട്.
ആഗ്രയില്‍ നിന്നും കൊണ്ടുവന്ന റിക്ഷകളില്‍ കയറി ഗ്രാമം ചുറ്റുന്നതിന് അഞ്ച് മുതല്‍ 10 ദിര്‍ഹം വരെ കൊടുത്താല്‍ മതിയാകും. ഇവിടെയുള്ള സ്റാളുകളില്‍ 75 ശതമാനവും ഇന്ത്യന്‍ സ്റാളുകളാണ്.
തിഹാര്‍ ജയിലിലെ വനിതാ തടവുകാരുടെ കരകൗശല ഉല്‍പ്പന്നങ്ങളും ഇവിടെ നിന്നും വാങ്ങാം. ചിത്രങ്ങളും പഴ്സുകളും ഹാന്‍ഡ്ബാഗുകളും തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഈ സ്റാളിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ വാങ്ങാനും നല്ല തിരക്കുണ്ട്.
ഗ്രാമത്തിനുള്ളില്‍ 53 അടി ഉയരത്തില്‍ തയാറാക്കിയിട്ടുള്ള കുത്തബ് മിനാറിന്റെ മാതൃക സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ചാര്‍മിനാറിന്റെയും ബുലന്ദ് ദര്വാജയുടെയും രൂപത്തിലാണ് ഇന്ത്യന്‍ സ്റാളുകളിലേക്കുള്ള കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications