അന്നന് ഗള്‍ഫ് മലയാളികളുടെ നിവേദനം
ആലപ്പുഴ: ഗള്‍ഫ് യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ ബന്ധപ്പെട്ടവരുടെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി കൗണ്‍സില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന് നിവേദനമയച്ചു.
1991ലെ കുവൈറ്റ്-ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഐക്യരാഷ്ട്രസഭാ നഷ്ടപരിഹാര കമ്മീഷനോടും (യുഎന്‍സിസി) ബന്ധപ്പെട്ട രാഷ്ട്രങ്ങളോടും അന്നന്‍ ആവശ്യപ്പെടണമെന്ന് നിവേദനത്തില്‍ പറയുന്നു.
1996ല്‍ യുഎന്‍സിസി നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു നല്‍കിയതിന് ശേഷം പിന്നെ ഒന്നും നല്‍കിയിട്ടില്ലെന്ന് നിവേദനത്തില്‍ പറയുന്നു. ഇന്ത്യയിലെ കുവൈറ്റ് സെല്‍ വഴി പോയ പലരുടെയും അപേക്ഷകള്‍ ഒരു കാരണവുമില്ലാതെ പരിഗണിച്ചിട്ടുപോലുമില്ലെന്നും ആരോപണമുണ്ട്.
ഏകദേശം 30, 000 മലയാളികള്‍ക്ക് ജോലിയുപേക്ഷിച്ച് കുവൈറ്റ് വിടേണ്ടിവന്നുവെന്ന് കൗണ്‍സില്‍ പ്രസിഡന്റ് കോശി ജോസഫും ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസറും പറഞ്ഞു.












Click it and Unblock the Notifications