യുഎസ് വിസ ഇനി എളുപ്പത്തില്‍
ദില്ലി: 16 വയസിനു താഴെയുള്ളവര്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും ഇനി മുതല്‍ അമേരിക്കയിലേയ്ക്ക് എളുപ്പത്തില്‍ വിസ ലഭിക്കും. വിസ അപേക്ഷകരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ നടപടിക്രമങ്ങളില്‍ ഇളവു വരുത്തിയതായി അമേരിക്കന്‍ എംബസി അറിയിച്ചു.
16 വയസില്‍ താഴെയുള്ളവരും 60 വയസിനു മുകളിലുള്ളവരും വിസയ്ക്കായി ഇനി മണിക്കൂറുളോളം പൊരിവെയിലില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല. നേരിട്ടെത്തി അപേക്ഷ നല്‍കുന്നതിനു പകരം പാസ്പോര്‍ട്ടും മറ്റുരേഖകളും സഹിതം മറ്റാരെയെങ്കിലും അയച്ചാല്‍ മതി. അഭിമുഖം ആവശ്യമാണെന്ന് എംബസി അധികൃതര്‍ക്കു തോന്നുന്ന പക്ഷം അപേക്ഷകര്‍ നേരിട്ടെത്തിയാല്‍ മതി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നിലേറെ തവണ അമേരിക്ക, പശ്ചിമയൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ എന്നിവിടങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവരും ഇനി വിസയ്ക്കായി നേരിട്ടെത്തേണ്ടതില്ല.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക യാത്ര ചെയ്യുന്നവര്‍,ബിസിനസ് എക്സ്പ്രസ് പരിപാടിയുടെ ഭാഗമായ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും എച്ച് -വണ്‍ ബി, എച്ച്-വണ്‍ എല്‍ വിസ അപേക്ഷകര്‍ക്കും ഇത് ബാധകമാണ്.
യാത്രക്കാരുടെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് അപേക്ഷാനടപടികളില്‍ എംബസി ഇളവു വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications