വേദനയോടെ...
അറബ്രാജ്യങ്ങളിലും വിദ്യാഭ്യാസമുള്ള തലമുറ കടന്നുവരുന്നു. ബിരുദം നേടിയിറങ്ങുന്ന യുവാക്കള്‍ക്ക് ജോലി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍. തൊഴിലില്ലായ്മ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുന്നു. മണ്ണിന്റെ മക്കള്‍ക്ക് തൊഴില്നീക്കി വയ്ക്കാന്‍ ഗള്‍ഫ്രാജ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ അന്യനാട്ടുകാര്‍ ഉത്കണ്ഠയുടെ ദിവസങ്ങള്‍ തള്ളിനീക്കുന്നു.
ഇതിനും പുറമേ ഇന്ത്യാക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. മറ്റ് ഏഷ്യന്‍രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവരുടെ തള്ളിക്കയറ്റവും ഭീഷണിയുയര്‍ത്തുന്നു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഗള്‍ഫ്രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ കുറേയൊക്കെ പരിഹരിക്കാമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ ഇടപെട്ട് ഇന്ത്യാക്കാര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താമായിരുന്നു .
അറബ്രാജ്യങ്ങളില്‍ തൊഴില്‍ നിയമങ്ങളും വേതനവ്യവസ്ഥകളും മറ്റും താരതമ്യേന മെച്ചമാണ്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മാന്യമായ രീതിയില്‍ കുറഞ്ഞ ശമ്പളം അവര്‍ ഉറപ്പാക്കിയിട്ടുമുണ്ട്. എങ്കിലും അത്യാഗ്രഹികളായ സബ്കോണ്ട്രാക്ടര്മാരുടെ കൈയ്യില്പ്പെടുന്നവരുടെ വിധി ദുരിതപൂര്‍ണ്ണമാകുന്നു.
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സന്ദര്‍ശിക്കുന്ന ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ കൊടുത്ത് ഗള്‍ഫിലെ ഇന്ത്യാക്കാര്‍ , പ്രത്യേകിച്ച് മലയാളികള്‍ മടുത്തു. പല ജനപ്രതിനിധികളുടെയും മുന്നില്‍ ചൂക്ഷണം ചെയ്യപ്പെട്ട ഇന്ത്യാക്കാര്‍ ചെന്ന് നിന്നിട്ടുണ്ട് . ഇന്ത്യന്‍നയതന്ത്ര കാര്യാലയവും മറ്റും സമര്‍ത്ഥമായി ഇടപെട്ടിരുന്നുവെങ്കില്‍ ചൂഷണങ്ങളില്‍ പലതും ഒഴിവാക്കാമായിരുന്നവയാണ്..
ഇന്ത്യന്‍ എംബസികളുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാന്‍ കുവൈറ്റില്‍ നിന്നു തന്നെ ഒരുദാഹരണം...
അടുത്തകാലത്ത് നടന്ന രണ്ടു സംഭവങ്ങളാണ്. തൊഴിലുടമകളുടെ പീഡനത്തെത്തുടര്‍ന്ന് ഒരു പറ്റം ഫിലിപൈന്‍സ് യുവതികള്‍ അവരുടെ എംബസിയില്‍ അഭയം തേടി. ഫിലിപൈന്‍സ് എംബസി ഉടന്‍ തന്നെ വേണ്ടവിധത്തില്‍ ഇടപെട്ട്, കുവൈറ്റി അധികാരികളില്‍ നിന്നും യുവതികള്‍ക്ക് നീതി തേടിക്കൊടുത്തു.
സമാനമായ അനുഭവം ഒരു സംഘം ഇന്ത്യന്‍ നേഴ്സ്മാര്‍ക്കും ഉണ്ടായി. നേഴ്സിങ്ങ് സഹായികളായി ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍. പക്ഷേ, ഹെല്പര് തസ്തികയിലായിരുന്നു കുവൈറ്റില്‍ ജോലി നല്‍കിയത്.
കുവൈറ്റിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മറ്റൊരാശ്രയവുമില്ലാത്ത ഇവര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എം ബസി ഇവര്‍ക്ക് താത്കാലിക അഭയം നല്കി. എന്നാല്‍, കുവൈറ്റി അധികാരികളുമായി ചര്‍ച്ച ചെയ്യേണ്ട ഘട്ടമെത്തിയപ്പോള്‍ എംബസി അധികൃതര്‍ കളം മാറ്റിച്ചവിട്ടി. ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ആ നേഴ്സുമാരെ എംബസി കൈയ്യൊഴിഞ്ഞു. നീണ്ട യാതനകള്‍ക്കൊടുവില്‍ അവര്‍ക്ക് കിട്ടിയ ജോലി തന്നെ സ്വീകരിക്കേണ്ടതായി വന്നു, കുറേപ്പേര് മടങ്ങിപ്പോയി.
മാസങ്ങളോളം ഇന്ത്യന്‍ സമൂഹത്തിന്റെയിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു ഇത്. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവര്‍ ചതിക്കപ്പെടാതെയിരിക്കുന്നതിന് പ്രത്യേകസസംവിധാനങ്ങള് ഏര്പ്പെടുത്തേണ്ടതിന്റേയും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുമായി സമയാസമയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിന്റേയും ആവശ്യകത ഈ സംഭവം തുറന്നുകാട്ടുന്നു.
1
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications