മലയാളി ഡോക്ടര്‍ക്ക് അമേരിക്കയില്‍ അംഗീകാരം
ബെതസ്ഡ( യുഎസ് ): അര്‍ബുദം സംബന്ധിച്ച ഗവേഷണത്തിന് തിരുവനന്തപുരം സ്വദേശിനി ഡോ. അപര്‍ണാ മോഹന് അമേരിക്കയില്‍ അംഗീകാരം.
സ്തനാര്‍ബുദത്തെയും റേഡിയേഷന്‍ മൂലമുണ്ടാകുന്ന അര്‍ബുദത്തെയും പറ്റി അപര്‍ണ തയാറാക്കിയ പ്രബന്ധം അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ (എന്‍സിഎ) കൈമാറ്റ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അനുബന്ധ സ്ഥാപനമാണ് എന്‍സിഎ. അപര്‍ണയുടെ പ്രബന്ധത്തിന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ അപര്‍ണ പത്മശ്രീ ഡോ. എന്‍. ബാലകൃഷ്ണന്‍ നായരുടെ മകളാണ്. സൗത്ത് കരോളിന സര്‍വകലാശാലയില്‍ നിന്നും എംഎസ്പിഎച്ച് ബിരുദം നേടിയ അപര്‍ണ അമേരിക്കന്‍ കോളേജ് ഓഫ് ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ മെഡിസിന്‍, ശാസ്ത്ര ഗവേഷണ ബഹുമതി സമിതി, പൊതുജനാരോഗ്യ ബഹുമതി സമിതി, അമേരിക്കന്‍ കോളേജ് ഓഫ് എപ്പിഡെമിയോളജി എന്നിവയില്‍ അംഗമാണ്.
15ല്‍ അധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അപര്‍ണയ്ക്ക് എന്‍ഐഎച്ചിന്റെ നാഷണല്‍ റിസര്‍ച്ച് സര്‍വീസ് അവാര്‍ഡ്, എന്‍സിഐയുടെ കാന്‍സര്‍ റിസര്‍ച്ച് ട്രെയിനിംഗ്് ഫെലോഷിപ്പ്, യുഎസ്സിയുടെ ബെസ്റ്റ് ഗ്രാജ്വേറ്റിംഗ് സ്റുഡന്റ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അമേരിക്കയില്‍ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ അംഗമായ ഡോ. റാം മോഹനാണ് ഭര്‍ത്താവ്. അങ്കിത മകളും.












Click it and Unblock the Notifications