ഗോപികുമാര്‍സഹായനിധി രൂപീകരിക്കുന്നു
മസ്കറ്റ്: കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഒമാനിലെ മസ്കറ്റില്‍ അന്തരിച്ച ഗോപികുമാറിന്റെ ഓര്‍മ്മയ്ക്ക് സുഹൃത്തുക്കള്‍ ഫണ്ട് രൂപീകരിക്കുന്നു. മസ്കറ്റിലെ മലയാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഗോപികുമാര്‍.
ഏറ്റവും കുറഞ്ഞത് 25,000 രൂപയുടെയെങ്കിലും സഹായനിധി രൂപീകരിക്കാനാണ് തീരുമാനം. ഗോപിയുടെ ഓര്‍മ്മയ്ക്ക് ഏതെങ്കിലും സാമൂഹ്യസേവന സംഘടനയ്ക്ക് ഈ തുക സംഭാവന നല്കും. വിഷുവിനോടനുബന്ധിച്ച് സഹായനിധി രൂപീകരണത്തെപ്പറ്റി ആലോചിക്കാന്‍ മസ്കറ്റില്‍ ഗോപികുമാറിന്റെ സുഹൃത്തുക്കള്‍ യോഗം ചേര്‍ന്നു. ഗോപികുമാറിന്റെ അടുത്ത സുഹൃത്തായ മൊഹ്സിന്റെ വീട്ടിലായിരുന്നു യോഗം.
മൊഹ്സിന്‍, ശശി കളരിയ്ക്കല്‍, മോഹന്‍ കളരിയ്ക്കല്‍, ജാബിര്‍, പ്രഭാകരന്‍, ഹാരിഫ്, ചന്ദ്രന്‍, അജിത്, ഗഫൂര്‍ തുടങ്ങി 12 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജൂലായ് 14 മുന്‍പായി ഗോപികുമാര്‍ സഹായനിധി ഫണ്ട് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ സാമൂഹ്യസേവന സംഘടനയ്ക്ക് കൈമാറും.












Click it and Unblock the Notifications