സൗദി- കേരള വിമാനക്കൂലി വര്‍ദ്ധിക്കും
ജിദ്ദ: സൗദിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനക്കൂലിയില്‍ വര്‍ദ്ധനവുണ്ടാകും. ഒരാഴ്ചയ്ക്കകം വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് അറിയുന്നു. യു എ ഇ യില്‍ നിന്നും കേരളത്തിലേയ്ക്കുള്ള വിമാനക്കൂലിയില്‍ വര്‍ദ്ധനവുണ്ടായതിനു പിന്നാലെയാണ് സൗദി-കേരള സെക്ടറിലും വര്‍ദ്ധനവുണ്ടാകുന്നത്.
അവധിക്കാല സീസണില്‍ 300 റിയാലിന്റെ വര്‍ദ്ധനവാണ് സൗദി-കേരള സെക്ടറില്‍ പ്രതീക്ഷിക്കുന്നതെന്ന് ട്രാവല്‍ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച നിരക്ക് ഉടന്‍ അറിയിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
ജൂലായ് 15 മുതല്‍ 25 വരെ പത്തുദിവസം ഗള്‍ഫ് എയറും യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഈ നിരക്ക് തിരുവനന്തപുരം-ജിദ്ദ റൂട്ടില്‍ ബാധകമാക്കില്ലെന്ന് ഗള്‍ഫ് എയര്‍ വക്താവ് അറിയിച്ചു. അതേ സമയം ജിദ്ദ-ചെന്നൈ, ജിദ്ദ- മുംബൈ റൂട്ടുകളില്‍ ഗള്‍ഫ് എയര്‍ നിരക്ക് വര്‍ദ്ധിപ്പിക്കും. ജൂണ്‍-ജൂലായ് മാസങ്ങളിലെ സ്കൂള്‍ അവധിക്കാലത്ത് എയര്‍ ഇന്ത്യ ഗള്‍ഫ് മേഖലയിലെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാറുണ്ട്. ഇത്തവണ മറ്റ് വിമാനക്കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications