ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാനിരക്കില്‍ കുറവ്
കോഴിക്കോട്: കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലയിലേയ്ക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാനിരക്ക് കുറച്ചു. സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന പുതിയ നിരക്കായിരിക്കും മെയ് ഒന്ന് ചൊവാഴ്ച മുതല്‍ ഈ റൂട്ടുകളില്‍ ഈടാക്കുന്നത്.
വണ്‍വേ-നിരക്കില്‍ 4000 ത്തോളം രൂപയുടെയും മടക്ക യാത്രാനിരക്കില്‍ 1500 രൂപയുടെയും കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേയ്ക്കുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചും മലബാറില്‍ നിന്നുള്ളവര്‍ക്ക് പുതുക്കിയ യാത്രാനിരക്ക് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications