Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമാപ്പ് : ഒമാനില്‍ വന്‍തിരക്ക്

ദുബായ്: വിദേശത്തു നിന്നുള്ള അനധികൃത ജോലിക്കാര്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യാക്കാരായ തൊഴിലാളികളുടെ വന്‍ തിരക്ക്. ഏപ്രില്‍ 21 മുതല്‍ ജൂണ്‍ 17 വരെയാണ് ഒമാന്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി ഒമാനില്‍ താമസിക്കുന്ന അന്യരാജ്യക്കാര്‍ തങ്ങളുടെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണമെന്നാണ് ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുമാപ്പ് ആനുകൂല്യം മുതലാക്കാനുള്ള ശ്രമത്തിലാണ് ഒമാനിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാര്‍. രാജ്യം വിടാനുള്ള അടിയന്തിര സര്‍ട്ടിഫിക്കറ്റിനായി ഇതു വരെ 1000 ല്‍ അധികം ഇന്ത്യാക്കാര്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ടെന്ന് എംബസി വക്താവ് അറിയിച്ചു.

ഒമാനിലുള്ള അനധികൃത ഇന്ത്യന്‍ തൊഴിലാളികള്‍ 5,000 നും 10,000 നും ഇടയില്‍ വരുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ 5,000 പേരെങ്കിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേയ്ക്കു തിരിയ്ക്കുമെന്ന് എംബസി അധികൃതര്‍ കരുതുന്നു.

ഒമാനില്‍ ഇപ്പോള്‍ ഏകദേശം മൂന്ന് ലക്ഷം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഒമാനില്‍ ഏറ്റവും കൂടുതലുള്ള വിദേശത്തൊഴിലാളികള്‍ ഇന്ത്യാക്കാരാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് തിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എത്രയും വേഗം അടിയന്തിര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+