മലയാളിക്ക് അമേരിക്കന്‍ പുരസ്കാരം
ന്യൂ ഹാംപ്ഷയര്‍: തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രാജേഷ്നായര്ക്ക് ന്യൂ ഹാംപ്ഷയര്‍ ഹൈ ടെക്നോളജി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ മികച്ച തൊഴില്‍ സംരംഭക പുരസ്കാരം.
ന്യൂ ഹാംപ്ഷയറിലെ ഡിഗ്രി കണ്‍ട്രോള്‍സിന്റെ പ്രസിഡന്റായ രാജേഷിനൊപ്പം അതേ കമ്പനിയിലെ വൈസ് പ്രസിഡന്റ് ഡേവിഡ് ഗാഗ്നണ്, ന്യൂ ഹാംപ്ഷയറിലെ ജ്യോഗ്രഫിക് ഡാറ്റാ ടെക്നോളജിയുടെ പ്രസിഡന്റ് മൈക്കല്‍ ജെ ജര്ജിംഗ് എന്നിവര്‍ക്കും പുരസ്കാരം ലഭിക്കും.
30 ലക്ഷം ഡോളര്‍ മൂലധനമുള്ള ഡിഗ്രി കണ്ട്രോള്സ് 1997ല്‍ രാജേഷും ഡേവിഡ് ഗാഗ്നണും ചേര്‍ന്നാണ് തുടങ്ങിയത്. ആണവരംഗത്തെ അത്യാധുനിക സംവിധാനങ്ങള്‍ നിര്‍മിക്കുകയും ഈ രംഗത്തെ വന്‍ കമ്പനികള്‍ക്ക് അവ കൈമാറുകയും ചെയ്യുക എന്നതാണ് ഡിഗ്രി കണ്‍ട്രോള്‍സിന്റെ പ്രധാന ബിസിനസ്.വിവരസാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളാണ് നൂറോളം പേര് ജോലി ചെയ്യുന്ന ഡിഗ്രി കണ്‍ട്രോള്‍സിന്റെ പ്രധാന ഇടപാടുകാര്‍.
ഡോ. മുരളീധരന് നായരുടെ മകനായ രാജേഷ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഊര്ജതന്ത്രത്തില് ബിരുദം നേടിയ ശേഷം ബാംഗ്ളൂര്‍ ഐഐഎസില്‍ നിന്നും ഇലക്ട്രോണിക്സില് ബിഇയും ബിരുദാനന്തര ഡിപ്ലോമയും നേടി. മാനുഫാക്ചറിംഗ് എഞ്ചിനിയറിംഗില്‍ നിന്നും എംഎസ് നേടിയത് അമേരിക്കയില്‍ നിന്നാണ്. ആറ് പേറ്റന്റുകള്‍ രാജേഷ് നേടിയിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications