യുഎഇയില്‍ നഴ്സുമാരുടെ വേതനം കൂട്ടിയേക്കും
ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ വേതനം കൂട്ടിയേക്കും. യുഎഇയില്‍ വേതനം കുറവായതിനാല്‍ നഴ്സുമാരില്‍ പലരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മറുനാട്ടില്‍ നിന്നും വന്ന് യുഎഇയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളമാണ് വര്‍ധിപ്പിക്കുക. പുതിയ പരിഷ്കരണമനുസരിച്ച് നഴ്സിന് അടിസ്ഥാന ശമ്പളം 1820 ദിര്‍ഹം മുതല്‍ 2240 ദിര്‍ഹം വരെ ലഭിക്കും. ഇതിനു പുറമെ 500 ദിര്‍ഹം ടെക്നിക്കല്‍ അലവന്‍സായി നല്കും. 50 ദിര്‍ഹത്തിന്റെ ഇന്‍ക്രിമെന്റും നല്കും.
രാത്രി ഡ്യൂട്ടിക്ക് പുതിയൊരു ബത്ത അനുവദിക്കാനും ആലോചിക്കുന്നു. ടെക്നിക്കല്‍ അലവന്‍സിന്റെ പകുതി, അതായത് 250 ദിര്‍ഹം വരെ രാത്രിബത്തയായി നല്കും. ഇത് പരമാവധി 300 ദിര്‍ഹം വരെ കൂട്ടുകയുമാകാം. നഴ്സുമാരുടെ സീനിയോറിറ്റി അനുസരിച്ച് ഈ തുകയില്‍ മാറ്റംവരും.












Click it and Unblock the Notifications