ഗള്‍ഫില്‍ നിന്നും മടങ്ങിയവര്‍ക്ക് ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പ്രവാസി വകുപ്പ് മന്ത്രി എം.എം. ഹസ്സന്‍. അപകടമായാലും മരണമായാലും അനുയോജ്യമായ ഇന്‍ഷുറന്‍സ് തുകയായിരിക്കും പദ്ധതിയിലൂടെ നല്കുന്നതെന്ന് ഹസന്‍ അറിയിച്ചു.
ജൂണ്‍ അഞ്ച് ചൊവാഴ്ച ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിന് കര്‍മ്മപരിപാടി രൂപീകരിക്കുമെന്ന് ഹസന്‍ പറഞ്ഞു. പ്രവാസി മലയാളികളുടെയും ഗള്‍ഫ് റിട്ടേണീസിന്റെയും സംഘടനകളുടെ ഒരു സമ്മേളനം പ്രവാസി വകുപ്പ് വിളിച്ച് അഭിപ്രായം ആരാഞ്ഞ ശേഷം കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ഹസന്‍ വ്യക്തമാക്കി.
അന്യനാടുകളില്‍ ചോര നീരാക്കി കേരളത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസി മലയാളികള്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്ന ് ഹസന്‍ പറഞ്ഞു. ഇന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പ്രവാസികളുടെ പണമാണ്. ഇനി കേരളം മുന്നോട്ട് പോകുവാന്‍ പോകുന്നത് സ്വകാര്യമൂലധനമുപയോഗിച്ചായിരിക്കും. ഇതില്‍ ഭൂരിഭാഗവും വിദേശമലയാളികളുടേതായിരിക്കുമെന്ന് ഹസന്‍ വ്യക്തമാക്കി. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രവാസി വകുപ്പിനെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാലം വിദൂരമല്ലെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മേയര്‍ പ്രൊഫ. ജെ. ചന്ദ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. അഹമ്മദ് അധ്യക്ഷനായിരുന്നു. നോര്‍ക്ക സെക്രട്ടറി അമിതാഭ് കാന്ത് ഐഎഎസ്, എയര്‍ ഇന്ത്യാ റീജിയണല്‍ മാനേജര്‍ ജോര്‍ജ്ജ് തരകന്‍, ഗ്രേറ്റ് ഇന്ത്യാ ടൂര്‍ കമ്പനി അധ്യക്ഷന്‍ ഇ.എം. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications