സൗദി: മൃതദേഹം സ്പോണ്‍സര്‍ നാട്ടിലെത്തിക്കണം
ദുബായ്: സൗദിയില്‍ മരിക്കുന്ന വിദേശ തൊഴിലാളികളുടെ മൃതദേഹം സ്പോണ്‍സര്‍ നാട്ടിലെത്തിക്കണമെന്ന് സൗദി അറേബ്യയിലെ പുതുക്കിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തു. നിയമപ്രകാരം മരണമടയുന്ന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിയ്ക്കേണ്ടത് തൊഴിലുടമയുടെ ചുമതലയാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
മൃതദേഹം സൗദിയില്‍ സംസ്കരിക്കണമെന്ന് മരണമടഞ്ഞ വ്യക്തിയുടെ ആശ്രിതര്‍ ആവശ്യപ്പെട്ടാല്‍ നിയമത്തില്‍ ഇളവനുവദിക്കും.
ട്രാഫിക് നിയമങ്ങളിലും സൗദി മാറ്റം വരുത്തിയിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് ട്രാഫിക് നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കും. 100 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ.












Click it and Unblock the Notifications