യു എ ഇ പൊതുമാപ്പുകാരെ വിട്ടയച്ചു തുടങ്ങി
അബുദാബി: ഇന്ത്യാക്കാരടക്കം ഒട്ടേറെ വിദേശ തടവുകാരെ പൊതുമാപ്പു നല്‍കിയു എ ഇ വിട്ടയച്ചു തുടങ്ങി. വിവിധ കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന ആറായിരത്തോളം തടവുകാരെയാണ് യു എ ഇ സര്‍ക്കാര്‍ വിട്ടയയ്ക്കുന്നത്. യു എ ഇ പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിത്.
ഇവരെ മോചിപ്പിക്കുന്നതോടൊപ്പം മുമ്പുണ്ടായിരുന്ന ജോലി ഇവര്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്ന ഇവരെ മനുഷ്യത്വപരമായ കാരണങ്ങളാലാണ് വിട്ടയയ്ക്കുന്നതെന്ന് യു എ ഇ സര്‍ക്കാര്‍ അറിയിച്ചു. ഇത്രയധികം തടവുകാരെ ഒന്നിച്ചു മാപ്പു നല്‍കി വിട്ടയയ്ക്കുന്നത് അപൂര്‍വമാണ്.












Click it and Unblock the Notifications