പ്രവാസികള്‍ക്കായി ദില്ലിയില്‍ പ്രത്യേക സെല്‍
കോഴിക്കോട്: പ്രവാസി മലയാളികള്‍ക്കയി സംസ്ഥാന സര്‍ക്കാര്‍ ദില്ലിയില്‍ പ്രത്യേക സെല്‍ തുറക്കും. പ്രവാസി കാര്യമന്ത്രി എം.എം. ഹസ്സന്‍ അറിയിച്ചതാണിത്. കലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പരപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ വിദേശമന്ത്രാലയവും എംബസികളുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുകയാണ് പ്രവാസി സെല്ലിന്റെ പ്രധാന ലക്ഷ്യം.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ പ്രവാസി സംഘടനകളുടെ യോഗം 2001 ആഗസ്തില്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കാമെന്നും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ എങ്ങനെയാവണമെന്നും യോഗം ചര്‍ച്ച ചെയ്യും.
ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. പ്രവാസി മലയാളികളുടെ പരാതികള്‍ നോര്‍ക വഴി അറിയിച്ചാല്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ വിദേശമലയാളികളുടെ സഹായം സംസ്ഥാനത്തിന് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications