റിയാദിലേയ്ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് ഉടന്‍
ദുബായ്: ഇന്ത്യന്‍ എയര്‍ലൈന്‍സ് റിയാദിലേയ്ക്ക് ഉടന്‍ വിമാന സര്‍വീസ് തുടങ്ങും. ഗള്‍ഫിലേയ്ക്കുള്ള സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നു എയര്‍ലൈന്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.പി. അറോറ അറിയിച്ചു.
ഇന്ത്യയില്‍ എവിടെ നിന്നാണ് റിയാദിലേയ്ക്കുള്ള സര്‍വീസ് ആരംഭിയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ കേരളത്തിന് നല്ല സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് 1992 ല്‍ ഗള്‍ഫ് സര്‍വീസ് ആരംഭിച്ചത് കേളത്തില്‍ നിന്നായിരുന്നു. കോഴിക്കോട് - ഷാര്‍ജ സര്‍വീസായിരുന്നു എയര്‍ലൈന്‍സിന്റെ ആദ്യ ഗള്‍ഫ് സര്‍വീസ്.
ഹൈദരാബാദില്‍ നിന്നും ദുബായിലേയ്ക്ക് പറന്നു കൊണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ദുബായ് സര്‍വീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. താമസിയാതെ മറ്റു നഗരങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിയ്ക്കുമെന്ന് ഡി. പി. അറോറ അറിയിച്ചു.












Click it and Unblock the Notifications