കല യുവജനമേള ജൂണ്‍ 22 നു സമാപിയ്ക്കും
ഫലാഹീല്‍(കുവൈറ്റ്): കുവൈറ്റ് മലയാളികളുടെ സാംസ്കാരിക സംഘടനയായ കല സംഘടിപ്പിച്ച യുവജനമേള 2001 ജൂണ്‍ 22 വെള്ളിയാഴ്ച സമാപിയ്ക്കും. കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങുകളില്‍ ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യാതിഥിയായിരിയ്ക്കും.
22 ന് രാവിലെ 10 മണി മുതല്‍ സൗജന്യ മലയാള പരിശീലന ക്ലാസ് നടക്കും. ഡോ. സുകുമാര്‍ അഴീക്കോട് ക്ലാസ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലു മണിയ്ക്ക് യുവജനമേളയുടെ സമാപനച്ചടങ്ങ് നടക്കും.
മെയ് 25 ന് ഫലാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം വൈകുന്നേരം അഞ്ചു മണിയ്ക്ക് നടക്കും.












Click it and Unblock the Notifications