കൊച്ചിയില്‍ നിന്നും ഒമാന്‍ എയര്‍ സര്‍വീസ് ജൂലായില്‍
കൊച്ചി: ഒമാന്‍ എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജൂലായ് മുതല്‍. സര്‍വീസ് നടത്തുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒമാന്‍ എയര്‍വേയ്സിനു ലഭിച്ചിട്ടുണ്ട്.
ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിയ്ക്കാന്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗിന്റെ ചുമതലയുള്ള എയര്‍ ഇന്ത്യയുമായി വിമാനത്താവള അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.
ചര്‍ച്ച പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിയ്ക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications