ഖത്തര്‍ മലയാളി സംഘടന നിവേദനം നല്കി
തിരുവനന്തപുരം: ദോഹയിലെ 30ല്‍ പരം മലയാളി സംഘടനകളുടെ സംയുക്ത വേദിയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ ഓര്‍ഗനൈസേഷന്‍സ് പ്രവാസി മന്ത്രി എം.എം. ഹസനെ കണ്ട് നിവേദനം നല്കി.
മാസം തോറും ഗള്‍ഫില്‍ നിന്നും എത്തുന്ന കോടിക്കണക്കിന് വിദേശപണം, തങ്ങള്‍ക്കും, തങ്ങളുടെ നാടിനും പ്രയോജനം വരുന്ന പ്രവര്‍ത്തന, നിക്ഷേപ പദ്ധതികളിലേക്ക് തിരിച്ചുവിടാന്‍ മികച്ച സാങ്കേതിക വിവരമുള്ളവരുടെ മേല്‍നോട്ടത്തില്‍ പുതിയ സംരഭങ്ങള്‍ ഉണ്ടാക്കുക, വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ എത്തുന്ന പ്രവാസി അറിവില്ലായ്മ കൊണ്ട് വഞ്ചിക്കപ്പെടാതിരിക്കാന്‍ കണ്‍സള്‍ട്ടന്‍സി ബ്യൂറോകള്‍,ഗൈഡന്‍സ് സെന്ററുകള്‍ എന്നിവ ഉണ്ടാക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.
അന്യായമായ ഗള്‍ഫ് യാത്രക്കൂലി വര്‍ദ്ധനവ് തടയുക. കൂടുതല്‍ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്തുവാന്‍ അനുമതി നല്കുക, യാത്രക്കപ്പലുകള്‍ നിലവില്‍ വരുത്തുക, പ്രവാസികളുടെ വോട്ടവകാശം, റേഷന്‍കാര്‍ഡ് , പെന്‍ഷന്‍, കുടുംബാംഗങ്ങള്‍ക്ക് കേരളത്തില്‍ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്ളത്.
ഫെഡറേഷന്‍ കണ്‍വീനര്‍മാരായ മോഹന്‍ അയിരൂര്‍, എം. മുഷബ് തുടങ്ങിയവര്‍ ചേര്‍ന്ന് ജൂണ്‍ 12 ചൊവാഴ്ചയാണ് നിവേദനം നല്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications