പ്രവാസി സംഗമം ആഗസ്തില്‍: മന്ത്രി
തിരുവനന്തപുരം: ആഗസ്തില്‍ പ്രവാസി മലയാളി സംഘടനകളുടെ സംഗമം സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്ന് പ്രവാസികാര്യ മന്ത്രി എം.എം. ഹസ്സന്. ഈ സംഗമത്തില്‍ വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
ഈ സംഗമത്തില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും വിദേശമലയാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തയ്യാറാക്കുകയെന്ന് മന്ത്രി അറിയിച്ചു. ജൂണ്‍ 19 ചൊവാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു ഹസ്സന്.
വിദേശത്ത് വ്യവസായം നടത്തി വിജയം നേടിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സംഗമത്തില്‍ പങ്കെടുപ്പിക്കും. വിദേശമലയാളികളുടെ നിക്ഷേപം എങ്ങിനെ ഉപയോഗിക്കാമെന്നുള്ളതിനെക്കുറിച്ച് ഇവരുടെ നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. വിദേശമലയാളികളുടെ സംഭാവനകളെക്കുറിച്ച് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ് നടത്തിയ പഠനവും സര്‍ക്കാര്‍ കണക്കിലെടുക്കും. സെന്ററിലെ മൂന്നംഗ വിദഗ്ധസംഘം കൂടുതല്‍ പഠനം നടത്താനായി അബുദാബിയിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നോണ്‍ റസിഡന്റ്സ് കേരളൈറ്റ്സ് അസോസിയേഷന്( നോര്‍ക്ക) പുന:സംഘടിപ്പിക്കും. ഇതിന്റെ കീഴിലുള്ള ക്ഷേമവകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യമായി പഠനം നടത്തിയ ശേഷമേ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുള്ളൂ. ആഗസ്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള പരിപാടിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications