കല യുവജനമേള സമാപനം 22 ന്
കുവൈറ്റ്: കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ (കല) സംഘടിപ്പിച്ച യുവജനമേള 2001-ന്റെ സമാപനം ജൂണ്‍ 22 വെള്ളിയാഴ്ച നടക്കും. സാംസ്കാരികനായകനും പ്രാസംഗികനുമായ ഡോ. സുകുമാര്‍ അഴീക്കോട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഇന്ത്യന്‍ എംബസി ഹാളില്‍ നടക്കുന്ന ഈ വര്‍ഷത്തെ സൗജന്യമാതൃഭാഷാ പഠനപരിപാടിയുടെ ഉദ്ഘാടനം ഡോ. സുകുമാര്‍ അഴീക്കോട് നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് നാലുമണി വരെ യുവജനമേളയില്‍ ഒന്നാം സമ്മാനാര്‍ഹമായ കലാപരിപാടികള്‍ അവതരിപ്പിക്കും. കലയുടെ കലാവിഭാഗം അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ് പരേഡ്, നൃത്തപരിപാടികള്‍ എന്നിവയും അരങ്ങേറും.
വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് 25 ന് ഫഹാഹില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന കലാപരിപാടിയിലെ വിജയികള്‍ക്ക് അഴീക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications