ബ്രിട്ടനില്‍ 1000 ഇന്ത്യന്‍ അധ്യാപകരെ നിയമിക്കുന്നു
ലണ്ടന്‍: വേണ്ടത്ര അധ്യാപകരില്ലാത്തതിനാല്‍ ബ്രിട്ടനിലെ സ്കൂളുകളിലേക്ക് ഇന്ത്യയില്‍ നിന്ന് ആയിരം അധ്യാപകരെ നിയമിക്കുന്നു. സപ്തംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
40,000 ഒഴിവുകളാണ് ബ്രിട്ടനിലെ സ്കൂളുകളിലുള്ളത്. അടുത്ത ആഴ്ചകളില്‍ തന്നെ അധ്യാപകരെ നിയമിച്ചില്ലെങ്കില്‍ ക്ലാസുകള്‍ തുടങ്ങാന്‍ വൈകിയേക്കും. മാത്ത്സിനും സയന്‍സിനുമാണ് കൂടുതലായി അധ്യാപകരെ ആവശ്യമുള്ളത്.
ഇന്ത്യയ്ക്കു പുറമെ ചൈനയില്‍ നിന്നു ം അധ്യാപകരെ നിയമിക്കുന്നുണ്ട്. റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ഇതിനകം തന്നെ ഏറെ അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.












Click it and Unblock the Notifications