Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്റിന്‍ സര്‍ക്കാര്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കും

ദുബായ്: വിദേശങ്ങളില്‍ നിന്നുള്ള അനധികൃത തൊഴിലാളികള്‍ക്ക് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ബഹ്റിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആറ് മാസമായിരിക്കും പുതിയ പൊതുമാപ്പിന്റെ കാലാവധി.

കഴിഞ്ഞ വര്‍ഷം ബഹ്റിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ അനധികൃത തൊഴിലാളികള്‍ക്ക് ബഹ്റിനില്‍ നില്‍ക്കണമെങ്കില്‍ തങ്ങളുടെ ജോലി നിയമവിധേയമാക്കേണ്ടതുണ്ട്.

പുതിയ പൊതുമാപ്പ് തീയതി എന്നു തുടങ്ങുമെന്ന് വ്യക്തമായിട്ടില്ല. പൊതുമാപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ തൊഴില്‍-സാമൂഹ്യക്ഷേമ മന്ത്രാലയങ്ങള്‍ പെട്ടെന്നു തന്നെ ഒപ്പുവെക്കുമെന്നാണ് മന്ത്രിസഭാകാര്യമന്ത്രി മൊഹമ്മദ് അല്‍ മുത്താവ പറഞ്ഞത്.

ബഹ്റിനിലുള്ള ഇന്ത്യക്കാര്‍ക്കാണ് ഈ നടപടി കൂടുതല്‍ ഗുണം ചെയ്യുക. ഇവിടെ ജോലി ചെയ്യുന്ന 1,30,000ത്തോളം ഇന്ത്യക്കാരില്‍ 2,574 പേര്‍ അനധികൃത തൊഴിലാളികളാണെന്നാണ് അധികൃതരുടെ കണക്ക്.

1995ലാണ് ബഹ്റീനില്‍ ആദ്യമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 1,268ഓളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരുന്നു. 1997ലെ പൊതുമാപ്പ് 4,950ത്തോളം പേരും 98ലേത് 1,218 പേരും പ്രയോജനപ്പെടുത്തുകയുണ്ടായി.

വിദേശ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ രേഖകള്‍ സമയാസമയങ്ങളില്‍ പുതുക്കാനാണ് സാധാരണ ഗള്‍ഫ് രാജ്യങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+