കല എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു
കുവൈറ്റ്: കുവൈറ്റിലെ മലയാളി സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല) കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു.
മലയാളം മീഡിയത്തില്‍ പഠിച്ച് എസ് എസ് എല്‍ സി യ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് കല എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ നല്‍കുന്നത്.
ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് 3000 രൂപ വീതം സഹായം നല്‍കുന്നു. അപേക്ഷകര്‍ എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം 2001 ജൂണ്‍ 30 നകം അപേക്ഷിയ്ക്കണം.
അപേക്ഷിയ്ക്കേണ്ട വിലാസം
പി കരുണാകരന്‍
ചെയര്‍മാന്‍- കല ട്രസ്റ്റ്
ദേശാഭിമാനി ബില്‍ഡിംഗ്
തിരുവനന്തപുരം 695001


Click it and Unblock the Notifications