യുഎഇയിലെ ഇന്ത്യക്കാരന് 2.4 കോടിയുടെ സമ്മാനം
ദുബായ്: യുഎഇയിലെ ഒരു ബാങ്ക് നടത്തിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ 2.4 കോടി രൂപ സമ്മാനം നേടി.
യുഎഇ ആസ്ഥാനമായ അബുദാബിയില്‍ താമസിക്കുന്ന ഖാലിദ് ജമീല്‍ വഞ്ജാര ആണ് 20 ലക്ഷം ദര്‍ഹം സമ്മാനമായി നേടിയത്. ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഷ്റെഖ് ബാങ്ക് അവരുടെ സേവിംഗ് സ്കീമിന്റെ ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലാണ് ഏതാണ്ട് 2.4 കോടി ഇന്ത്യന്‍ രൂപയുടെ സമ്മാനം നേടിയത്.
അബുദാബിയില്‍ അഛന്റെ വാണിജ്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധനായ ഖാലിദ് ജമീല്‍ വഞ്ജാര.
മൊത്തം 50 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ബാങ്ക് നറുക്കെടുപ്പ് വിജയികള്‍ക്ക് നല്‍കിയത്.












Click it and Unblock the Notifications