Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപത്തെ കുറിച്ച് അന്വേഷണം: പ്രതിഷേധമുയരുന്നു

ദുബായ്: വിദേശഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്താനുള്ള ആദായനികുതി അധികൃതരുടെ നീക്കത്തിനെതിരെ വിദേശഇന്ത്യക്കാരുടെ പ്രതിഷേധമുയരുന്നു. ഗള്‍ഫില്‍ നിന്നും വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്ന നിക്ഷേപത്തെ ഈ നീക്കം കാര്യമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ എക്കണോമിക് ഫോറം ഇതു സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ് ചെയര്‍മന്‍ ഒ.പി.ശ്രീവാസ്തവക്ക് കത്തെഴുതി. നിലനിലുള്ള നിക്ഷേപനയം പ്രകാരം വിദേശഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പാടില്ലെന്ന് ഫോറം ചെര്‍മാന്‍ ഇസ്മായില്‍ ഹുക്കാവാല കത്തില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെത്താനായാണ് സര്‍ക്കാര്‍ ഈ നിക്ഷേപനയം നടപ്പിലാക്കിയിരിക്കുന്നത്. ബാങ്കുകള്‍ വഴിയാണ് വിദേശഇന്ത്യക്കാര്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കാന്‍ പാടുള്ളതല്ല.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി അധികൃതര്‍ ശ്രമിച്ചപ്പോഴൊക്കെ സര്‍ക്കാര്‍ അത്തരം അന്വേഷണങ്ങള്‍ തടഞ്ഞിട്ടുണ്ട്. ആദാനികുതി അധികൃതര്‍ ഇപ്പോള്‍ നടത്തുന്ന നീക്കവും സര്‍ക്കാര്‍ തടയണമെന്ന് ഹുക്കാവല ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+