കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ലഘുസന്തോഷങ്ങള്‍ മാത്രം: അഴീക്കോട്

  • By Staff
Google Oneindia Malayalam News

കുവൈത്ത്: ഇന്ത്യയില്‍ ഇന്ന് ലഘുസന്തോഷങ്ങളേയുള്ളൂവെന്നും മഹാസന്തോഷം 52 വര്‍ഷം മുമ്പ് നടന്ന സ്വാതന്ത്യ്രലബ്ധിയാണെന്നും സുകുമാര്‍ അഴീക്കോട്.

ജൂണ്‍ 22 വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) സംഘടിപ്പിച്ച യുവജനമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്. മാതൃഭാഷാപഠനപരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രകൃതി പോലും നമ്മോട് ഇപ്പോള്‍ ദയ കാണിക്കുന്നില്ല. രാഷ്ട്രം എന്ന കുടുംബം രൂപംകൊള്ളുന്നത് തീവണ്ടിയപകടം പോലുള്ള ദാരുണസംഭവങ്ങള്‍ നടക്കുമ്പോഴാണ്. ഗുജറാത്തിലെ ഭൂകമ്പ ദുരിതം നമ്മില്‍ ഏകകുടുംബം സാധ്യമാക്കി. കാല-ദേശ അതിര്‍ത്തികള്‍ക്കപ്പുറത്ത് കേരളീയ സമൂഹം നീട്ടുന്ന കൈ പുതിയ സഹായത്തിന്റെ ഹസ്തമായി മാറണം. അഴീക്കോട് പറഞ്ഞു.

മലയാളി എന്നും സാധാരണക്കാരനാണ്. കുവൈത്തില്‍ കല അതിന്റെ പ്രതീകവും. കലയുടെ പ്രവര്‍ത്തനങ്ങള്‍ കാരുണ്യപ്രവര്‍ത്തനങ്ങളാണ്. അര്‍ധരാത്രിയില്‍ എവിടെയോ ഒരു തേങ്ങല്‍ ഉണ്ടാവുമ്പോള്‍ ഉറക്കം ഉപേക്ഷിച്ച് ഇരുട്ടിലേക്ക് പോവുന്നത് ധീരതയാണ്. കാരുണ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

പരിപാടിയില്‍ യുവജനമേള ജനറല്‍ കണ്‍വീനര്‍ ചന്ദ്രമോഹന്‍ പനങ്ങാട് സ്വാഗതം ആശംസിച്ചു. കലയുടെ ആക്ടിംഗ് പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദിവാകരന്‍ നമ്പ്യാര്‍ കലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യാതിഥിയുടെ പ്രഭാഷണത്തിനു ശേഷം ഭാഷാ സമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ.കണ്ണന്‍ മാതൃഭാഷാ സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ വി.ബി.ജമാലില്‍ നിന്നും കോപ്പി ഏറ്റുവാങ്ങികൊണ്ട് എയര്‍ ഇന്ത്യയുടെ റീജിയണല്‍ മാനേജര്‍ ഡി.കിഷോര്‍ സുവനീര്‍ പ്രകാശനം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X