അമേരിക്കന്‍ മലയാളികളുടെ ചരിത്രം ശേഖരിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യശാസ്ത്രജ്ഞരുടെ സഹായത്തോടെ കേരള സര്‍വകലാശാല അമേരിക്കയില്‍ കഴിയുന്ന മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക ചരിത്രം ശേഖരിക്കും. സര്‍വകലാശാല വൈസ് ചാന്‍സലല്‍ ബി. ഇക്ബാല്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ഇത്തരത്തിലുള്ള ഒരു പഠനം നേരത്തെ നടന്നിട്ടില്ലാത്തതിനാല്‍ ഇതിന്റെ സാധ്യതകള്‍ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിലെ ആശുപത്രികളില്‍ ജോലിചെയ്യാനുള്ള അവസരം കേരളത്തിലെ നഴ്സുമാര്‍ക്ക് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. അമേരിക്ക നടത്തുന്ന പരീക്ഷ എഴുതാന്‍ ഇന്ത്യയില്‍ അവസരമില്ലാത്തതാണ് ഇതിന് കാരണം. പാകിസ്ഥാനിലും ശ്രീലങ്കയിലും മാത്രമാണ് പരീക്ഷാകേന്ദ്രമുള്ളത്.
പരീക്ഷാകേന്ദ്രം ഇന്ത്യയിലും അനുവദിക്കാന്‍ ഇന്ത്യാ സര്‍ക്കാരും അമേരിക്കന്‍ സര്‍ക്കാരും ചര്‍ച്ച നടത്തണം. ഇതിനായി കേരള സര്‍ക്കാര്‍ ഇന്ത്യാ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇഖ്ബാല്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications