Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിസംഗമം ജസ്വന്ത് സിംഹ് ഉദ്ഘാടനം ചെയ്തേക്കും

തിരുവനന്തപുരം: ആഗസ്ത് 20-21 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന പ്രവാസിസംഗമം വിദേശ കാര്യമന്ത്രി ജസ്വന്ത് സിംഹ് ഉദ്ഘാടനം ചെയ്തേക്കും. മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെ വിദേശകാര്യമന്ത്രിയെ പ്രത്യേകം ക്ഷണിക്കുമെന്ന് പ്രവാസികാര്യമന്ത്രി എം.എം. ഹസന്‍ വ്യക്തമാക്കി.

വിദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിനായി കേരള സര്‍ക്കാരാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കാനായി 178 പ്രവാസി മലയാളി സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണം അയച്ചിട്ടുണ്ടെന്ന് ഹസന്‍ പറഞ്ഞു. ചുരുങ്ങിയത് 1,000 പേരെങ്കിലും സംഗമത്തിനെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഗമത്തിന്റെ ഔദ്യോഗിക സൈറ്റില്‍ക്കൂടി രജിസ്റര്‍ ചെയ്യാം. കൂടാതെ കേരള വ്യവസായ വികസന കോര്‍പ്പറേഷനുമായി ബന്ധം പുലര്‍ത്താനും സൈറ്റില്‍ അവസരമുണ്ട്. പ്രവാസി മലയാളികള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണെന്ന് നോണ്‍-റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (നോര്‍ക്ക) സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.

വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. പ്രവാസി ക്ഷമവും സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തില്‍ പ്രവാസികള്‍ക്കുള്ള പങ്കുമാണ് സംഗമത്തിലെ പ്രധാന അജണ്ടകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.

സംഗമത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദ്ദേശങ്ങള്‍ നടക്കാന്‍ തുടര്‍ന്നും യോഗങ്ങള്‍ ചേരുമെന്ന് പ്രവാസികാര്യമന്ത്രി പറഞ്ഞു. ദില്ലിയിലെ കേരള ഹൗസില്‍ ഒരു പ്രവാസി മലയാളി സെല്‍ രൂപീകരിക്കാനും ഉദ്ദേശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് തിരിച്ചുവന്ന വിദേശ മലയാളികളെയും മറ്റു സംസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്ന മലയാളികളുടെയും യോഗം വിളിക്കാനും ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+