പ്രവാസി വനിതാ സംഘടന സമൂഹവിവാഹം നടത്തുന്നു
തിരുവനന്തപുരം: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ വിമന്‍സ് കോളേജ് അലുമ്നി അസോസിയേഷന്‍ എന്ന സംഘടന തിരുവനന്തപുരത്ത് സമൂഹവിവാഹം സംഘടിപ്പിക്കുന്നു.
ജൂലായ് ഒമ്പത് തിങ്കളാഴ്ച നടക്കുന്ന സമൂഹവിവാഹത്തില്‍ 15 യുവതികള്‍ മംഗല്യവതികളാകും. ഇതില്‍ ഒരെണ്ണം മിശ്രവിവാഹമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ജൂലായ് ഏഴ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാഹിതരാകുന്ന ഓരോ ദമ്പതികള്‍ക്കും അഞ്ച് പവന്‍ സ്വര്‍ണവും 10, 000 രൂപയും വീതം നല്‍കും. നിര്‍ധന കുടുംബത്തിലുള്ള ഇവരുടെ വിവാഹം സ്പോണ്‍സര്‍ ചെയ്യുന്നത് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെയാണ്. സമൂഹവിവാഹ ചടങ്ങില്‍ മന്ത്രിമാരായ എം. എം. ഹസന്‍, കെ. സുധാകരന്‍, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷമാണ് ദുബായിലെ കേരളത്തില്‍ നിന്നുള്ള വനിതകളുടെ ഒരു കൂട്ട ായ്മ എന്ന നിലയ്ക്ക് അസോസിയേഷന്‍ രൂപീകരിച്ചതെന്ന് പ്രസിഡന്റ് ശാന്താ മുരളി അറിയിച്ചു. ഇപ്പോള്‍ ഏകദേശം 150ല്‍ അധികം അംഗങ്ങള്‍ അസോസിയേഷനിലുണ്ട്. എല്ലാ വര്‍ഷവും കേരളത്തിലെത്തി ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ലക്ഷ്യമെന്നും ശാന്ത വ്യക്തമാക്കി.












Click it and Unblock the Notifications