കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിഗ്രേഷന്‍ ആരോപണം: സിബിഐ അന്വേഷിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് ആന്റ് റിക്രൂട്ടിംഗ് ഏജന്‍്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വ്യാപകമായ അഴിമതിയും ദേശീയ വിരുദ്ധ പ്രവര്‍ത്തനത്തിനും ആരോപണവിധേയനായ എമിഗ്രേഷന്‍ ഓഫീസറെ മാറ്റിനിര്‍ത്തി വിശദവും സമഗ്രവുമായ അന്വേഷണമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ രേഖകളും മറ്റും ഹാജരാക്കിയാലും വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കു നേരെ എപ്പോഴും കണ്ണടച്ചിരിക്കുകയാണ് എമിഗ്രേഷന്‍ ഓഫീസ് ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ചന്നാക്കര എം.പി. കുഞ്ഞുവും കെ. രവീന്ദ്രനും ആരോപിച്ചു.

എമിഗ്രേഷന്‍ ഓഫീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം നാടിനു തന്നെ ആപത്തായ തരത്തിലാണ്. മുന്‍കാലങ്ങളില്‍ ഐഎസ്ഐയും ദാവൂദ് ഇബ്രാഹിമും ആയി ബന്ധമുള്ള പലരും ഓഫീസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് വന്ന എമിഗ്രേഷന്‍ ഓഫീസറുടെ വരവോടെ ഈ പ്രവര്‍ത്തനങ്ങള്‍ ആക്കം കൂടിയിരിക്കുകയാണ് - അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ഓഫീസിലെത്തുന്നവരുടെ പക്കല്‍ എത്രതന്നെ രേഖകളുണ്ടായാലും കൈക്കൂലി കൊടുക്കാതെ ഒരു സര്‍ട്ടിഫിക്കറ്റിനും ക്ലിയറന്‍സ് കിട്ടുകയില്ല. പുറത്തുനിന്നുള്ള രണ്ട് സബ് ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് കൈക്കൂലി വാങ്ങുന്നത്. ഇതിനെതിരെ പ്രതികരിച്ച റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്കെതിരെ ഓഫീസര്‍ പ്രതികാര നടപടികള്‍ എടുക്കുകയാണ്. 17 വര്‍ഷം റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിച്ച ഒരാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത കാര്യം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കുവൈത്തിലേക്കും ഒമാനിലേക്കും വീട്ടുവേലക്ക് സ്ത്രീകളെ അയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ഒട്ടേറെ പേര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൂടാതെ മലേഷ്യയിലെ ഒരു അനധികൃത കമ്പനിക്കു വേണ്ടി 40 പേര്‍ക്കുള്ള വിസയും ഓഫീസ് ശരിയാക്കിക്കൊടുത്തു. ഓഫീസില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ക്ക് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു - ഭാരവാഹികള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X