Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് നാടുകളുടെ കോണ്‍സുലേറ്റ്സ് ആരംഭിക്കണം

ദില്ലി: ഗള്‍ഫ് നാടുകളുടെ കോണ്‍സുലേറ്റുകള്‍ കേരളത്തില്‍ തുറക്കണമെന്ന് പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളിലുള്ള ഭൂരിപക്ഷം ഇന്ത്യക്കാരും കേരളത്തില്‍ നിന്നുള്ളവരായതിനാലാണ് തിരുവനന്തപുരത്ത് തന്നെ കോണ്‍സുലേറ്റുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹിന് നല്കിയ നിവേദനത്തില്‍ അദ്ദേഹം പറഞ്ഞു.

വിസയുടെയും മറ്റും കാര്യങ്ങള്‍ക്ക് ഇപ്പോഴും ദില്ലിയിലും മുംബൈയിലുമുള്ള സ്ഥാനപതി കാര്യാലയങ്ങളില്‍ മലയാളികള്‍ കയറിയിറങ്ങേണ്ടിവരികയാണ്. വിദേശത്തു ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍തര്‍ക്കങ്ങള്‍ക്കും മറ്റും നിയമസഹായം നല്കുന്നതിന് സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഗള്‍ഫ്നാടുകളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ അവിടെ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ല. മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ഉദ്യോഗസ്ഥരെക്കൂടി സ്ഥാനപതി കാര്യാലയങ്ങളില്‍ നിയമിക്കാന്‍ നടപടിയുണ്ടാകണം. പ്രവസിപെന്‍ഷന്‍ പദ്ധതി ആരംഭിക്കാനും പ്രവാസി മലയാളികളുടെ പേരുകള്‍ റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+