Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മൊബൈല്‍ വരിക്കാര്‍ക്ക് പുതിയ സൗകര്യം

ദുബായ്: യുഎഇയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരനായാല്‍ ലോകത്തെവിടെയായാലും സന്ദേശം സ്വീകരിക്കാന്‍ പുതിയ സംവിധാനം. യുഎഇയ്ക്ക് പുറത്ത് എവിടെയായാലും മോബൈല്‍ ഫോണ്‍ വരിക്കാരന് സന്ദേശം സ്വീകരിക്കാന്‍ കഴിയും.

'വേസല്‍' എന്നാണ് ഈ പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. യുഎഇയ്ക്ക് പുറത്തുള്ള വരിക്കാരനെ യുഎഇയില്‍ നിന്ന് വിളിക്കുകയാണെങ്കില്‍ അയാളുമായി സംഭാഷണം നടത്താന്‍ കഴിയും. പക്ഷെ യുഎഇയ്ക്ക് പുറത്തുനിന്നും വരിക്കാരന് യുഎഇയിലേക്ക് വിളിക്കാനാവില്ല.

പക്ഷെ ഈ സംവിധാനവും വൈകാതെ ഏര്‍പ്പെടുത്തുമെന്ന് 'എത്തിസലാത്ത്' (ടെലികോം വിഭാഗം) അറിയിച്ചു. 'വേസല്‍'വരിക്കാരന്‍ യുഎഇയ്ക്ക് പുറത്തായിരിക്കുമ്പോള്‍ തന്റെ അക്കൗണ്ട് പരിഷ്കരിക്കപ്പെടാന്‍ 00971-4004120 എന്ന നമ്പരില്‍ ഡയല്‍ ചെയ്യണം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന് യുഎഇയില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കുകയുള്ളൂ. തന്റെ അക്കൗണ്ടിന്റെ നീക്കിയിരിപ്പിനെപ്പറ്റി അറിയാന്‍ 00971-4004121 എന്ന നമ്പരിലും ഡയല്‍ ചെയ്യണം. ഈ രണ്ട് നമ്പരുകളില്‍ വിളിക്കുന്നതിനും ചാര്‍ജ്ജ് ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+