പ്രവാസി 'സെല്ലിന്' രണ്ട് ലക്ഷം രൂപ
തിരുവനന്തപുരം: ദില്ലിയിലെ കേരളാ ഹൗസില്‍ സംസ്ഥാന പ്രവാസി ക്ഷേമ വകുപ്പ് രൂപീകരിക്കുന്ന പ്രവാസി സെല്ലിന് പുതുക്കിയ ബജറ്റില്‍ രണ്ട് ലക്്ഷം രൂപ നീക്കിവച്ചു.
ഐഎഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും സെല്ലിന്റെ മേല്‍നോട്ടം. പ്രവാസി മലയാളികളുടെ നിക്ഷേപം ഉപയോഗിച്ച് ഒരു വികസന നിധി രൂപീകരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഇത് സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനുള്ള മൂലധന നിക്ഷേപമായി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് ഉറപ്പു വരുത്തും.
അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരിക്കും വികസനനിധിയുടെ മേല്‍നോട്ടം. ഈ തുക ഒരിക്കലും വകമാറ്റി ചെലവാക്കില്ലെന്ന് ബജറ്റ് ഉറപ്പ് നല്‍കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് പ്രവാസികളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിലേക്ക് വേണ്ടിയും ഈ തുക ഉപയോഗിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.












Click it and Unblock the Notifications