മുന്‍മന്ത്രി എസ്. ശര്‍മ്മയ്ക്ക് കുവൈത്തില്‍ സ്വീകരണം
കുവൈത്ത്: മുന്‍ വൈദ്യുതി മന്ത്രി എസ്. ശര്‍മ്മയ്ക്ക് കുവൈത്തില്‍ സ്വീകരണം നല്കുന്നു. കുവൈത്ത് ആര്‍ട് ലവേഴ്സ് അസോസിയേഷനാ (കല)ണ് ശര്‍മ്മയ്ക്ക് സ്വീകരണം നല്കുന്നത്.
കുവൈത്തിലെ അബാസിയ മാസ് ഓഡിറ്റോറിയത്തില്‍ ജൂലായ് 19 വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സ്വീകരണം. സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍ കുവൈത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രധാന വ്യക്തികള്‍ പങ്കെടുക്കും.
'സാമ്പത്തിക ധവളപത്രം - ചില യാഥാര്‍ത്ഥ്യങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ശര്‍മ്മ യോഗത്തില്‍ സംസാരിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും 'കല' ഭാരവാഹികള്‍ ക്ഷണിച്ചു .












Click it and Unblock the Notifications