നിയുക്ത ഖത്തര്‍ അംബാസിഡര്‍ ആന്റണിയെ കണ്ടു
തിരുവനന്തപുരം: ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജന്‍ മത്തായി മുഖ്യമന്ത്രി എ.കെ.ആന്റണിയെ സന്ദര്‍ശിച്ചു. ഗള്‍ഫ് നാടുകളിലെ മലയാളികളുടെ ക്ഷേമത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് രഞ്ജന്‍ മത്തായി ആന്റണിയെ അറിയിച്ചു.
അടുത്ത മാസമാണ് രഞ്ജന്‍ മത്തായി ഖത്തര്‍ അംബാസഡറായി ചുമതലയേല്‍ക്കുന്നത്. നേരത്തെ ഇസ്രയേലിലെ അംബാസഡറായിരുന്നു രഞ്ജന്‍.
രഞ്ജന്റെ സന്ദര്‍ശനവേളയില്‍ എ.കെ.ആന്റണിയോടൊപ്പം പ്രവാസികാര്യവകുപ്പ് മന്ത്രി എം.എം.ഹസ്സനും ഉണ്ടായിരുന്നു. ദോഹയിലെ മലയാളികളുടെ പ്രശ്നങ്ങള്‍ കാലതാമസം കൂടാതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഹസ്സന്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications