'പ്രവാസികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കും'
തിരുവനന്തപുരം: ജോലി മതിയാക്കി മടങ്ങിയെത്തുന്ന വിദേശമലയാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് പ്രവാസികാര്യമന്ത്രി എം.എം.ഹസ്സന്‍ നിയമസഭയെ അറിയിച്ചു.
കെ.നാരായണക്കുറുപ്പിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തുകയാണ് പ്രവാസികള്‍ക്കായി രൂപീകരിച്ച പ്രത്യേക സെല്ലിന്റെ ലക്ഷ്യമെന്ന് ഹസ്സന്‍ പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളുമായും ദില്ലിയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഒഫ് എമിഗ്രന്റ്സ് ഓഫീസുമായും ബന്ധപ്പെട്ട് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും.
ദില്ലിയിലെ കേരള ഹൗസിലായിരിക്കും സെല്ലിന്റെ ആസ്ഥാനമെന്ന് മന്ത്രി ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications