വിമാനത്താവളങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍
തിരുവനനന്തപുരം: വിദേശത്ത് നിന്നും മടങ്ങിവരുന്ന മലയാളികളുടെ സഹായത്തിനായി നാല് വിമാനത്താവളങ്ങിള്‍ ഇന്‍ഫര്‍മേഷന്‍ കം സര്‍വീസ് സെന്ററുകള്‍ തുടങ്ങുന്നു.
മുംബൈ, തിരുവനന്തപുരം, കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലാണ് നോണ്‍ റെസിഡന്റ്സ് കേരളൈറ്റ്സ് അസോസിയേഷന്റെ (നോര്‍ക്ക) ആഭിമുഖ്യത്തില്‍ സെന്ററുകള്‍ തുടങ്ങുക. സ്വകാര്യസംരംഭകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയായിരിക്കും സഹായ കേന്ദ്രങ്ങള്‍ തുടങ്ങുകയെന്ന് ജൂലായ് 19 വ്യാഴാഴ്ച പ്രവാസകാര്യ മന്ത്രി എം. എം. ഹസന്‍ അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങളില്‍ ആദ്യത്തേത് ജൂലായ് 31ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യും. താമസിയാതെ തന്നെ മറ്റ് കേന്ദ്രങ്ങളിലും ഇത് തുടങ്ങും. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ വളരെ വേഗം നാട്ടിലെത്തിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കും. നാമമാത്രമായ സര്‍വീസ് ചാര്‍ജ് മാത്രമേ ഇതിന് ഈടാക്കുകയുള്ളു എന്ന് മന്ത്രി വ്യക്തമാക്കി.
കസ്റംസ് ക്ലിയറന്‍സ്, എമിഗ്രേഷന്‍, കാര്‍ഗോ ക്ലിയറന്‍സ് തുടങ്ങി വിമാനയാത്രക്കാര്‍ നേരിടുന്ന ഏകദേശം എല്ലാ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഇത്തരം കേന്ദ്രങ്ങള്‍ ശ്രമിക്കും. ആഗസ്തില്‍ നടത്തുന്ന പ്രവാസി സംഗമത്തിന് വിദേശമലയാളികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹസന്‍ വ്യക്തമാക്കി.












Click it and Unblock the Notifications