കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി സഹകരണസംഘം രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും നിക്ഷേപസമാഹരണവും ലക്ഷ്യമിട്ട് പ്രവാസി സഹകരണ സംഘം രൂപീകരിച്ചു.

പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തൊഴിലും പുനരധിവാസവും ഉറപ്പു വരുത്തുന്നതിലേക്ക് വേണ്ടി മടങ്ങി വന്ന പ്രവാസികളും വിദേശത്ത് ഇപ്പോഴും ജോലി നോക്കുന്ന പ്രവാസികളും ചേര്‍ന്ന് രൂപം നല്‍കിയ സഹകരണ പ്രസ്ഥാനമാണിതെന്ന് സംഘത്തിന്റെ ഭാരവാഹികള്‍ ജൂലായ് 19 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിദേശത്ത് ചെയ്തു പോന്ന തൊഴിലിന്റെ തുടര്‍ച്ച നാട്ടില്‍ സാധ്യമാക്കുന്നതിനായുള്ള പദ്ധതികള്‍ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘവും പ്രവാസി ക്ഷേമ സഹകരണസംഘവും സംയുക്തമായി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതാണ്. തൊഴിലവസരം നഷ്ടമായി മടങ്ങിവരുന്ന കാല്‍ ലക്ഷത്തോളം പ്രവാസികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വിവരസാങ്കേതിക വിദ്യ, വിനോദസഞ്ചാരം, ഹോട്ടല്‍ വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കാനുതകുന്ന തരത്തിലുള്ളതായിരിക്കും പദ്ധതികള്‍.

പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും പെന്‍ഷന്‍ പദ്ധതിയും സൊസൈറ്റി തയാറാക്കുന്നുണ്ട്. കൂടാതെ മടങ്ങിയെത്തുന്ന വിദേശ മലയാളികള്‍ക്ക് വേണ്ടി ഒരു ലേബര്‍ ബാങ്ക് രൂപീകരിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

സഹകരണസംഘത്തിന്റെ ഉദ്ഘാടനം ജൂലായ് 21 ശനിയാഴ്ച പ്രവാസികാര്യമന്ത്രി എം.എം. ഹസന്‍ നിര്‍വഹിക്കും. തിരുവനന്തപുരം മേയര്‍ പ്രൊഫ. ജെ. ചന്ദ്ര ചടങ്ങില്‍ അധ്യക്ഷയായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X